സൗജന്യ വേതനാധിഷ്ഠിത തൊഴിൽ പരിശീലനവും നിയമനവും

 ചേർത്തല നഗരസഭയുടെ കീഴിൽ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി 2021-2022 സാമ്പത്തിക വര്‍ഷത്തിലേക്കായി അർഹരായ യുവതീ-യുവാക്കൾക്ക് IHRD യുടെ കീഴിലുള്ള ചേര്‍ത്തല പള്ളിപ്പുറം എഞ്ചിനീയറിംഗ് കോളേജിൽ വച്ച് സംഘടിപ്പിക്കുന്ന Field Technician and Other Home Appliances കോഴ്സിലേക്ക് സൗജന്യ വേതനാധിഷ്ഠിത തൊഴിൽപരിശീലനം ലഭ്യമാക്കുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന 70% പേർക്ക് സ്വകാര്യമേഖലയിൽ ജോലിയും ലഭ്യമാക്കുന്നു.  അപേക്ഷകന്‍ നഗരസഭാ പരിധിയിൽ താമസിക്കുന്ന ആളായിരിക്കണം, കുടുംബ വാർഷിക വരുമാനം റേഷന്‍ കാര്‍ഡ് പ്രകാരം ഒരു ലക്ഷം രൂപയിൽ താഴെ  ആയിരിക്കണം,18 മുതൽ 35 വരെ പ്രായമുള്ളവർക്കും  കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ്സായവർക്കും അപേക്ഷിക്കാം. കോഴ്സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്ക് നഗരസഭാ കുടുംബശ്രീ ഓഫീസില്‍ നേരിട്ടെത്തിയോ, ഫോണ്‍ മുഖാന്തിരമോ, ഗൂഗിള്‍ ഫോം പൂരിപ്പിച്ചോ രജിസ്ട്രേഷന്‍  നടത്താവുന്നതാണ്. പരിശീലനത്തെക്കുറിച്ചും, വിവിധ കോഴ്സുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി  9746522790 / 8848147416 / 9447804650 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് കൂടാതെ www.cectl.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

© 2020 College of Engineering Cherthala.